Wednesday 26 November 2014

kid in pattikkudu...

       
കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു 
               
 
  @@@@@@@ 


കുട്ടുകരോട്  വികൃതി 
കാട്ടിയ  കുട്ടി നീ 
കുട്ടിലായല്ലോ 
പട്ടി കൂട്ടിലായല്ലൊ ....... 

എട്ടും പൊട്ടും തിരിയാത്ത  നിന്നെ  
പട്ടി കൂട്ടിലാക്കിയ  ടീച്ചറും 
വെട്ടിലയല്ലോ ,അവരും 
കൂട്ടിലായല്ലോ .....  

കട്ടിയെഴും മനസുള്ള ടീച്ചര്‍ക്കും 
കിട്ടണം കട്ടിയായ്  ഒരു പണി ... 
എട്ടിന്റെ പണി  ... 
പുട്ടണം സ്കൂള്‍  എന്ന 
കെട്ടിടം പിന്നെ പട്ടി കൂടും 
                                 
                   ................. മങ്ങാട്ടച്ചന്‍  

Labels:

Tuesday 25 November 2014

poem....sarcastic...kerala...malayalam

  കാത്തിരിപ്പു നിനക്കായി 

ഞങ്ങളെ വിട്ട്   
എങ്ങ് പോയ്‌ മറഞ്ഞു  നീ ....
ചങ്ങാതിമാരുമായി ഇടയ്ക്കിടെ 
ചങ്ങാത്തം കുട്ടാനവസരമേകിയ 
 ഹര്‍ത്താലേ  എന്‍ ഹര്‍ത്താലേ ..
  
            സരിതയും സോളാറും 
            കതിരുരും കൊലപാതകവും 
            ഗാട്ഗിലും കസ്തുരിയും  
            ഗാസ്സിന്‍ വിലക്കയറ്റവും 
            ഗാസയിലെ ടെന്‍ഷനും  എല്ലാം ഞങ്ങള്‍ക്ക് 
           ഹര്‍ത്താല്‍  സമ്മാനിച്ച വസ്തുക്കള്‍ 

മറക്കില്ല    നിന്നെ 
ര്‍ക്കാപുറത്ത്കി ട്ടും ശുഭ ദിനമേ  
ര്‍ത്താല്‍   ഇല്ലാത്ത കൈരളി 
ര്‍ക്കുവേണം ഈ ശനിയും ഞായറും  
ര്‍ക്കാപുറത്ത്കി ട്ടും ര്‍ത്താല്‍ തന്നെ 
ഞങ്ങള്ക്ക് ഏറെ   പ്രിയങ്കരം   

 ഹര്‍ത്താലിനായി കേഴും കേരളജനതയെ 
 കര്‍ത്താവേ ഒന്ന് കനിയുക വേഗം 
                       
                        .................മങ്ങാട്ടച്ചന് 
               



Labels:


കോഴിക്കോട്ടെ ചുംബനം കിട്ടിക്കാ  ?
കോഴികൊടാന്‍ ചുംബനം  ജോറിക്കാ ..... 
കോഴിക്കൊടാന്‍ ബിരിയാണി നീ  കണ്ടിക്കാ 
കോഴിക്കോട്ബി രിയാണി നീ തിന്നിക്കാ ?
 
ഇല്ലേ വാ ...വാ .. വാ  കൊച്ചിക്ക് നീ വാ ... 
തെല്ലും  ദയ ഇല്ലാ  തല്ലു ഇവിടെ കിട്ടുക്കാ 
പല്ലില്ലേല്‍   ബിരിയാണിം ബോറിക്കാ 
പല്ലില്ലാ ചുംബനം കൊച്ചിക്ക്‌ വേണ്ടുക്കാ  

                .............. തല്ലില്‍ പല്ലു പോയ മങ്ങാട്ടച്ചന്‍ 

Labels: ,

5.4 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് 
കുതിരയും കാണ്ടാമൃഗവും പിറവികൊണ്ടത് 
  ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലാണെന്ന് പുതിയ പഠനം.  

 പടിഞ്ഞാറന്‍ ഇന്ത്യയിലെ കല്‍ക്കരിപ്പാടങ്ങളില്‍ നടത്തിയ 
അസ്ഥികളുടെ പഠനത്തിന്റെ തുടര്‍ച്ചയായിട്ടാണ് റിപ്പോര്‍ട്ട്.
               
                               
                        @@@@@@@@@@@@@ 
                         
                        സംശയം വേണ്ടാ, അഹോ 
                        നിസംശയം ചൊല്ലിടാം  
                        കാണ്ടാമൃഗം പിറന്നത്‌ 
                        കേരള മണ്ണിലെന്ന് .....
                        കട്ടിയേറിയ തൊലിയും 
                        കിട്ടിയതെന്തും ശാപ്പിട്ടും 
                        കേരളഭുമിയെ നശിപ്പിക്കും 
                        രാഷ്ട്രിയക്കാര്‍  ഈ 
                        ദുഷ്ട മൃഗത്തിന്‍ പിന് തലമുറക്കാരല്ലോ ................... 
                                                  ............................... മങ്ങാട്ടച്ചന്‍

Labels: